നാട്ടിൻപുറങ്ങളിലുള്ള വീടുകളിൽ ഒക്കെ എലി ശല്യക്കാരൻ തന്നെയാണ്.. കെണി വെച്ചിട്ട് അല്ലെങ്കിൽ പലതരം വിഷങ്ങൾ നൽകിയിട്ട് ഒക്കെ എലികളെ പലരും തുരത്താറാണ് പതിവ്.. പൂച്ചയുള്ള വീട് ആണെങ്കിൽ എലിയുടെ കാര്യം പൂച്ച നോക്കിക്കോളും.. ഇപ്പോൾ ഇതാ എലിശല്യം കൊണ്ട് പൊറുതിമുട്ടിയ വീട്ടുകാർ എലിക്കെണി വെച്ചതും തുടർന്നുള്ള സംഭവങ്ങളുമാണ് വൈറലായി ഇപ്പോൾ മാറുന്നത്. കോഴിക്കോട് കക്കോടി എന്നുള്ള സ്ഥലത്തെ ഡോക്ടർ ദീപേഷ് ൻറെ വീട്ടിൽ എലി ശല്യം.
വളരെയധികം രൂക്ഷമായിരുന്നു.. എലിയെ പിടിക്കാനായി പലതരം കെണി വയ്ക്കുകയാണ് വീട്ടുകാർ ചെയ്യുന്നത്.. എന്നാൽ രാത്രി വീണ എലിയെ കാണാൻ എത്തിയ കുടുംബം കണ്ടത് കൂട്ടിൽ പ്രസവിച്ചു കിടക്കുന്ന തള്ള എലിയെയാണ്.. ഇര തേടിവന്ന കെണിയിൽ അകപ്പെട്ട എലിക്ക് സുഖപ്രസവം നടക്കുകയായിരുന്നു.. നിറ വയറുമായി രാത്രിയിൽ ഓടിക്കയറുമ്പോൾ എലി കരുതിയില്ല ഇതൊരു കെണിയാണ് എന്ന്.. അതിനിടയിലാണ് നാലു കുഞ്ഞുങ്ങളെ അത് പ്രസവിച്ചത്.. ഇരുട്ടിൽ നിന്ന് പിന്നീട് .
പകൽ എത്തിയപ്പോഴാണ് വീട്ടുകാർക്ക് സംഭവിച്ച കാര്യങ്ങളെല്ലാം മനസ്സിലായത്.. അപ്പോഴും അപ്രതീക്ഷിതമായി തടവറയിൽ അകപ്പെട്ട ഭീതിയിൽ ആയിരുന്നു അമ്മ എലി.. ഇതൊന്നുമറിയാതെ അമ്മ എലിയുടെ അടുത്ത് മൂന്ന് കുഞ്ഞുങ്ങൾ സുഖമായി കണ്ണടച്ചു ഉറങ്ങുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….