കണ്ടാൽ ഈ വീട്ടിലെ വേലക്കാരൻ ആണ് എന്ന് പറയും.. കെട്ടി വന്നിട്ട് എന്തിനാണ്.. വെള്ളം എടുക്കാൻ വേണ്ടി അടുക്കളയിലേക്ക് പോകുന്നതിനിടയിലാണ് ഞാനും അനിയനും അമ്മയും തമ്മിലുള്ള സംസാരം കേൾക്കുന്നത്.. നമുക്കെന്തായാലും കുറച്ചു നേരത്തെ തന്നെ അമ്പലത്തിലേക്ക് ആണ് എന്ന് പറഞ്ഞിട്ട് ഇറങ്ങാം.. അവനോട് ഇവിടെ റെഡിയായി നിൽക്കാൻ പറയാം.. നമുക്ക് എന്തായാലും നേരിട്ട് പോകാം.. സമയം വൈകി എന്ന് വല്ലതും പറയാം.. അമ്മയുടെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള ഒരു സംസാരം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..
നാളെ അനിയൻറെ വിവാഹം ഉറപ്പിക്കാൻ ആയിട്ട് എല്ലാവരും പോകാൻ ഇരിക്കുകയാണ്.. എവിടെയും പോകാത്ത മനുവേട്ടന് ആയിരുന്നു ഏറ്റവും കൂടുതൽ ഉത്സാഹം.. പുതിയൊരു ഷർട്ട് വാങ്ങിക്കാം എന്ന് ഞാൻ പറഞ്ഞിട്ട് കേൾക്കാതെ അനിയൻറെ ഷർട്ട് വാങ്ങി ഇസ്തിരിയിടാൻ എൻറെ കയ്യിൽ തന്നു മനുവേട്ടൻ.. കല്യാണം കഴിച്ചു വന്നപ്പോൾ മുതൽ ഞാൻ കാണുന്നതാണ് സ്വന്തമായിട്ട് എന്തെങ്കിലും വാങ്ങിക്കുന്ന പതിവ് മനുവേട്ടന് തീരെയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…