എൻറെ സുഭദ്ര നിനക്ക് പ്രായം എത്രയായി എന്നാണ് വിചാരം.. വരുന്ന ചിങ്ങത്തിൽ 57 ആകും.. ആ നിനക്ക് ഈ പ്രായത്തിൽ വയറ്റിൽ ഉണ്ടെന്ന് നാട്ടുകാർ അറിഞ്ഞാൽ എന്ത് പറയും.. നാണക്കേടാണ് സുഭദ്ര.. ആ ഒരു രഹസ്യം മൂത്ത സഹോദരിയായ തങ്കത്തെ അറിയിക്കുമ്പോൾ അവർ മൂക്കത്ത് വിരൽ വെച്ചു.. അവരെ കുറ്റം പറയാൻ കഴിയില്ല കാരണം സുഭദ്രയ്ക്ക് ഒരു മകനാണ് ഉള്ളത് അവൻറെ വിവാഹം കഴിഞ്ഞു.. അവനെ ഒരു കുട്ടിയായി.. ആ കുഞ്ഞിനെ താലോലിച്ച് ഇരിക്കേണ്ട പ്രായത്തിൽ ആണ് സുഭദ്രയുടെ ഗർഭപാത്രത്തിൽ ജീവൻ തുടിച്ചു തുടങ്ങിയത്…
ഈ സത്യം അറിഞ്ഞു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ ആണ് അവർ ചേച്ചിയെ വിളിച്ച് വരുത്തിയത്.. ഒരു രഹസ്യം പറയാനുണ്ട് ഇവിടേക്ക് ഒന്ന് വരണം എന്ന് നീ പറഞ്ഞപ്പോൾ ഞാൻ കരുതിയത് നിൻറെ മരുമകൾക്ക് രണ്ടാമത് വയറ്റിൽ ഉണ്ടായെന്ന് ആണ്.. ഇതിപ്പോ മകൾക്ക് പ്രതീക്ഷിച്ചു വന്നത് തള്ളക്ക് ആയിപ്പോയി.. എൻറെ സുഭദ്രേ നിങ്ങൾക്ക് രണ്ടുപേർക്കും ഒരു ബോധവും ഇല്ലായിരുന്നോ.. പ്രായം ഇത്രയും ആയില്ലേ ഇനിയിപ്പോ ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…