ഇന്ത്യയുടെ അഭിമാനമായ പഞ്ചഗുസ്തി ചാമ്പ്യനാണ് രാഹുൽ പണിക്കർ.. വളരെ വ്യത്യസ്തമായ ഒരു റെക്കോർഡ് നേട്ടം ഇപ്പോൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.. ദുബായിൽ നടന്ന ആവേശകരമായ മത്സരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ ബോഡി ബിൽഡർ എന്നറിയപ്പെടുന്ന ലാറി വിൽസനെ രാഹുൽ പണിക്കർ പരാജയപ്പെടുത്തി കൊണ്ടാണ് അതിശയിപ്പിക്കുന്ന നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.. അഞ്ചു റൗണ്ടുകൾ നീണ്ടുനിന്ന മത്സരത്തിൽ 3
രണ്ടിന് ആയിരുന്നു രാഹുൽ വിജയിച്ചത്.. ആദ്യത്തെ രണ്ട് റൗണ്ടുകൾ ലാറി സ്വന്തമാക്കി.. ഇതോടെ ഇന്ത്യൻ പഞ്ചഗുസ്തി ചാമ്പ്യൻ മത്സരം പൂർണമായി അടിയറവ് വെച്ചു എന്ന് പ്രതീതി ഉണ്ടായി.. എന്നാൽ പിന്നീട് കണ്ടത് പൂർവാധികം ശക്തിയോടുകൂടി മത്സരത്തിലേക്ക് തിരിച്ചുവരുന്ന ഒരു രാഹുൽ പണിക്കരെ ആണ്.. മത്സരത്തിന്റെ വീഡിയോ
രാഹുൽ പണിക്കർ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.. സോഫ്റ്റ്വെയർ എൻജിനീയറായ രാഹുലിന്റെ കുടുംബാംഗങ്ങൾ ശാരീരിക ക്ഷമത നിലനിർത്തുന്നതിൽ കായിക ഇനങ്ങളിലും എല്ലാം ഒരുപോലെ താല്പര്യമുള്ളവരായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….