ഇറയത്ത് മഴ കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് കുട്ടികളിൽ ആരോ വന്ന് പറഞ്ഞത് അവൻ മരിച്ചെന്ന്.. കൊന്നതാണത്രേ.. ആരോ കത്തികൊണ്ട് കുത്തിക്കൊന്നതാണ്.. ഉടലാകെ വിറച്ചു ഉയിരടർന്ന് പോകുന്ന വേദനയിൽ ഞാൻ പിന്നെ ഏറെനേരം ഒറ്റയിരിപ്പ് ഇരുന്നു. കാലുകൾക്ക് ചലനം നഷ്ടപ്പെട്ടിരുന്നു ശരീരത്തിന്റെ ഊർജ്ജവും.. മുന്നോട്ടുപോകാൻ മനസ്സ് കൊതിച്ചിട്ടും ശരീരം അനുവദിക്കുന്നുണ്ടായിരുന്നില്ല.. പാടുപെട്ട് എങ്ങനെയോ എണീറ്റ് നിന്നു.. പിന്നെ ഒരു ഓട്ടമായിരുന്നു കവല വരെ എങ്ങനെയൊക്കെയോ നടന്ന് ഞാൻ .
എത്തുമ്പോൾ ജനക്കൂട്ടം ഒഴിഞ്ഞു പോയിട്ടുണ്ടായിരുന്നില്ല.. പരസ്പരം അവൻറെ നല്ലതോ ചീത്തയോ ആയ കാര്യങ്ങൾ പിറുപിറുക്കുന്ന നാട്ടുകാരെ വകഞ്ഞു മാറ്റി ഞാൻ മുന്നോട്ടു എത്തി.. ചോരയിൽ കുളിച്ചു കിടക്കുന്നു.. എങ്ങനെ പോകാൻ കഴിഞ്ഞു.. ആറാഴ്ച മുൻപ് മനം പുരട്ടാൻ തുടങ്ങിയപ്പോൾ തൊട്ട് സംശയമുണ്ടായിരുന്നു.. അവനോട് പറഞ്ഞപ്പോൾ പേടിക്കേണ്ട മൂന്നാം മാസം ആവും മുമ്പ്.
വന്നു കൂട്ടിക്കൊണ്ടു പോകാം എന്ന് പറഞ്ഞു.. മോളോ.. മോൻ.. പ്രസവം ഒക്കെ അവൻ നന്നായി നോക്കിക്കൊള്ളണമെന്നും ഇതിനിടയിൽ മഞ്ഞ ചരടിൽ ഒരു സ്വർണ്ണത്താലിയിട്ട് കഴുത്തിൽ കെട്ടിത്തരാം എന്നും പറഞ്ഞിരുന്നു.. എന്നിട്ട് ദേ ഇപ്പോൾ ഒരു വാക്കും പറയാതെ പോയിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….