നമുക്കറിയാം സംസ്ഥാനത്ത് ഇന്ന് നിരവധി ട്യൂഷൻ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്.. പരീക്ഷകളിൽ കുട്ടികൾ മികച്ച മാർക്കുകൾ നേടാൻ സ്കൂളിലെ പഠനം മാത്രം പോരാ എന്ന് രക്ഷകർത്താക്കളുടെ ചിന്തയാണ് ട്യൂഷൻ സെൻററുകൾ വർദ്ധിക്കുന്നതിന് പിന്നിലുള്ള ഒരു പ്രധാന കാരണം.. ഇപ്പോൾ ഇതാ അനധികൃതമായിട്ട് പ്രവർത്തിക്കുന്ന ഒരുപാട് ട്യൂഷൻ സെൻററുകൾ പൂട്ടാൻ വേണ്ടി കോഴിക്കോട് അസിസ്റ്റൻറ് കലക്ടർ അതുപോലെതന്നെ ജില്ലാതല ശിശു സമിതി യോഗം തീരുമാനിച്ചിരിക്കുകയാണ്.. പലസ്ഥലങ്ങളിലും ട്യൂഷൻ എടുക്കുന്നത് .
വീടിൻറെ മേൽക്കൂരകളിൽ ഷീറ്റ് ഇട്ടിട്ട് അവിടെയാണ് എടുക്കുന്നത്.. കുട്ടികളുടെ അവകാശങ്ങളെല്ലാം ശരിയായ രീതിയിൽ അല്ലാതെയാണ് അവിടെ പഠിപ്പിക്കുന്നത്.. ഇത്തരം സ്ഥാപനങ്ങൾ എല്ലാം ഉടൻ അടച്ചു പൂട്ടണം.. അല്ലാത്തപക്ഷം കുട്ടികളുമായി ബന്ധപ്പെട്ട കേസ് ചാർജ് ചെയ്യും.. അതുകൊണ്ടുതന്നെ ഈ സമിതിയിലെ മെമ്പർമാരെ പരിശോധന നടത്തി ഇത്തരം ട്യൂഷൻ സെൻററുകൾ കണ്ടെത്തി ഉടൻതന്നെ നടപടികൾ എടുക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…