പ്രണയിച്ച വിവാഹം കഴിച്ചവരായിരുന്നു വിഷ്ണുവും ദീപയും.. പരസ്പരം അത്രയേറെ ഇഷ്ടപ്പെട്ടവർ.. നീയില്ലെങ്കിൽ ഞാനില്ല എന്ന് പറഞ്ഞ് ജീവിച്ചവർ.. അവർക്കൊരു മകളാണ് ഉള്ളത് അവളുടെ പേര് അമേയ.. ജീവിതം മുന്നോട്ടു പോകാൻ തുടങ്ങിയപ്പോൾ പലവിധ ബുദ്ധിമുട്ടുകളും വന്നുകൊണ്ടിരുന്നു.. അതൊക്കെ സഹിക്കാനും തരണം ചെയ്യാനും പരസ്പരം താങ്ങായി തണലായി നിന്നു അവർ.. പക്ഷേ നാളുകൾ കഴിഞ്ഞപ്പോൾ എന്തിനൊക്കെയോ മാറ്റം വന്നു.. തീർച്ചയായും അതിന് ഒരു കാരണം മൊബൈൽ ഫോൺ തന്നെയായിരുന്നു.. മകളും മൊബൈലിൽ മുഴുകിയതിൽ .
പിന്നെ ദീപ ആകെ ഒറ്റപ്പെട്ടു.. ജോലിക്ക് പോയി വരുന്ന വിഷ്ണു ഓഫീസ് കാര്യങ്ങളുടെ ടെൻഷനും ആയിട്ടാണ് വരുന്നത്.. അതൊക്കെ കഴിയുമ്പോൾ ടിവിയിലേക്ക് അല്ലെങ്കിൽ മൊബൈലിലേക്കോ കണ്ണുകൾ പോകും.. രാവേറെ കഴിഞ്ഞാവും ഉറങ്ങാൻ കിടക്കുക.. ഇതിനിടയിൽ ജോലിയൊക്കെ കഴിഞ്ഞ് ക്ഷീണം കാരണം ദീപ ഉറക്കമായിട്ടുണ്ടാവും.. പരസ്പരം ഒരുപാട് സ്നേഹിച്ചവർ എവിടെയൊക്കെയോ അകന്നതായി ദീപക്ക് തോന്നി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..