അന്ന് ഞാൻ പതിവില്ലാതെ ഓഫീസിൽ നിന്നും നേരത്തെ തന്നെ ഇറങ്ങി.. രാവിലെ ക്ലാരയോട് വഴക്കിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.. ഇപ്പോൾ മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ വഴക്കിടാറുണ്ട്.. അവളോട് വഴക്കിട്ട് ഇറങ്ങിയാൽ ആ ദിവസം തന്നെ പിന്നെ കുളമാകും.. മര്യാദയ്ക്ക് വർക്കിൽ ശ്രദ്ധിക്കാൻ പറ്റില്ല.. മനസ്സിൻറെ സമാധാനം സന്തോഷം എല്ലാം പോയിട്ടുണ്ടാവും.. ഉച്ചവരെ കമ്പ്യൂട്ടറിനു മുന്നിൽ വെറുതെയിരുന്ന് ശേഷം സിസ്റ്റം ഓഫ് ചെയ്ത് ഹാഫ് ഡേ ലീവ് എഴുതിക്കൊടുത്ത ഞാൻ പുറത്തേക്ക് ഇറങ്ങി.. രാവിലെ കാറിൻറെ ചാവി കാണാതെ എവിടെയെങ്കിലും അത് കണ്ടോ എന്ന് ക്ലാരിയോട് ചോദിച്ചു.. ഉടനെ അവൾ അങ്ങോട്ട് തുടങ്ങി…
എനിക്കിവിടെ നൂറുകൂട്ടം ജോലിയുണ്ട് നിങ്ങടെ കാറിന്റെ ചാവി എവിടെ ഇരിക്കുന്നു എന്ന് നോക്കൽ അല്ല എൻറെ പണി.. അവനവൻറെ സാധനങ്ങൾ മര്യാദയ്ക്ക് സൂക്ഷിച്ചു വായിക്കാൻ ആദ്യമേ പഠിക്കണം.. എന്നോട് ചോദിച്ചിട്ട് കാര്യമില്ല.. എന്നെങ്കിലും ഞാൻ എന്റെ സാധനം കാണുന്നില്ല നിങ്ങൾ കണ്ടോ എന്ന് ചോദിച്ചിട്ടുണ്ടോ.. ക്ലാര അടങ്ങുന്ന ലക്ഷണമില്ല എന്ന് കണ്ടപ്പോൾ എനിക്കും ദേഷ്യം വന്നു.. ഒരു ചാവി കണ്ടോ എന്ന് ചോദിച്ചതിന് അവൾ ഇത്രയ്ക്ക് പറയാൻ മാത്രം ഉണ്ടോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….