17000 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യമാണ് ഇന്തോനേഷ്യ.. പ്രകൃതി വൈവിധ്യങ്ങൾ വിളയാടുന്ന രാജ്യം.. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമായ ഒരു ദ്വീപാണ് കൊമോഡോ എന്ന് പറയുന്ന ദ്വീപ്.. രണ്ടായിരത്തോളം മനുഷ്യർ ഇവിടെ താമസക്കാരായിട്ട് ഉണ്ട്.. എന്നാൽ ഭൂമിയിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ഒരു ദ്വീപ് കൂടിയാണ് ഈ കൊമോഡോ.. അതിനുള്ള ഒരു കാരണമാണ് കൊമോഡോ ഡ്രാഗൺ എന്ന് പറയുന്ന ഭീകരജീവികൾ.. പല്ലി വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവികളാണ് കൊമോടോ ഡ്രാഗൺസ്.. .
ഭൂമിയിൽ അധികം സ്ഥലങ്ങളിൽ ഇല്ലെങ്കിലും ലോകത്തെ തന്നെ വളരെ കുപ്രസിദ്ധി ആർജിച്ച ജീവികളാണ് ഇവ.. കിംഗ് കോങ്ങ് എന്ന വലിയ പ്രശസ്തമായ സിനിമയ്ക്ക് വരെ കാരണം ആയത് ഈ ജീവികൾ തന്നെയാണ്.. ലക്ഷക്കണക്കിന് വർഷങ്ങളായിട്ട് കൊമോടോ ഡ്രാഗൺസ് ജീവിക്കുന്ന ഫോസിലുകൾ ആയിട്ട് ഭൂമിയിൽ ഇന്നും നിലകൊള്ളുന്നു…
എന്നാൽ 20 നൂറ്റാണ്ടിൽ ഡച്ചുകാരാണ് ഈ ജീവിയെ കണ്ടെത്തിയത് എന്നാണ് പറയുന്നത്.. എന്നാൽ ഇവയെ കണ്ടെത്തിയ പ്രദേശത്തെ നാട്ടുകാർ ക്ക് ഡ്രാഗൺ എന്ന് പറയുന്നത് ഒരു പുതിയ സംഭവം അല്ലായിരുന്നു.. എത്രയോ കാലങ്ങളായിട്ട് അവർ അതിന്റെ ഒപ്പം ജീവിക്കുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….