ചെറിയ ഒരു മയക്കത്തിന്റെ ഇടയിലാണ് ആരോ തോളിൽ തട്ടിയത്.. പെട്ടെന്ന് അത് കണ്ടതും ഞെട്ടി ഉണർന്നു.. എയർഹോസ്റ്റസ് ആണ് എന്നെ തട്ടി ഉണർത്തിയത്.. സീറ്റ് മുറുക്കാനുള്ള അപേക്ഷയാണ് പറഞ്ഞത്.. ഒപ്പം വിമാനം ലാൻഡ് ചെയ്യാൻ പോവുകയാണ് എന്നുള്ള മുന്നറിയിപ്പും.. എല്ലാ ആളുകളെയും ഇരുത്തിക്കൊണ്ട് യന്ത്രപ്പക്ഷി താഴേക്ക് പറക്കുകയാണ്.. ദൂരെ പൊട്ടുകൾ പോലെ തുരുത്തുകൾ കാണുന്നു.. ഇനി അല്പം കൂടി താഴേക്ക് വരുമ്പോൾ തെങ്ങുകളുടെ .
മോഹനരൂപം കണ്ണിൽ തെളിയും.. നാട്ടിലേക്ക്.. അതെ പച്ചപ്പിന്റെയും പാടങ്ങളുടെയും നടുവിലേക്ക്.. സ്നേഹത്തിന്റെയും കിളികളുടെയും നാട്ടിലേക്ക്.. റൺവേ തൊട്ടപ്പോൾ കുലുക്കം അറിഞ്ഞതും കണ്ണ് നിറഞ്ഞു.. പ്രിയപ്പെട്ടവരുടെ മുഖങ്ങളെല്ലാം മനസ്സിലൂടെ മിന്നി മറഞ്ഞു.. എല്ലാവരും കാത്തു നിൽക്കുന്നുണ്ടാവും.. ഭാര്യയ്ക്ക് അസുഖം ആയതുകൊണ്ട് അവളെ പ്രതീക്ഷിച്ചില്ല.. മക്കളും അളിയന്മാരും എല്ലാം എയർപോർട്ടിൽ ഉണ്ടാകുമായിരിക്കും.. കയ്യിൽ ലഗേജ് അധികം ഒന്നും ഇല്ലാത്തതുകൊണ്ട് അല്പം ആശ്വാസമുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…