17508 ദ്വീപുകൾ ഉൾപ്പെടുന്ന ഒരു രാജ്യമാണ് ഇന്തോനേഷ്യ.. പ്രകൃതി വൈവിധ്യങ്ങൾ ഒരുപാടുള്ള രാജ്യം.. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമായ ഒരു ദ്വീപ് ആണ് കൊമോഡോ ഐസ്ലാൻഡ്.. രണ്ടായിരത്തോളം മനുഷ്യർ ഇവിടെ താമസക്കാരാണ്.. എന്നാൽ ഭൂമിയിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ദ്വീപുകളിൽ ഒന്നാണ് ഇത്.. അതിനുള്ള ഒരു പ്രധാന കാരണമാണ് കോമോഡോ ഡ്രാഗൺസ് എന്ന് പറയുന്ന ഭീകരജീവികൾ.. പല്ലി വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവികളാണ് കൊമോടോ ഡ്രാഗൺ…
ഭൂമിയിൽ അധികമില്ലെങ്കിലും ലോകത്തിൽ വളരെ കുപ്രസിദ്ധി ആർജ്ജിച്ച ഒരു ജീവി കൂടിയാണിത്.. കിംഗ് കോങ്ങ് എന്നു പറയുന്ന ഹോളിവുഡിലെ വളരെ പ്രശസ്തമായ സിനിമയ്ക്ക് വരെ കാരണമായത് ഇവയാണ്.. ലക്ഷക്കണക്കിന് വർഷങ്ങളായിട്ട് ഇവ ജീവിക്കുന്ന ഫോസിലുകൾ ആയിട്ട് ഭൂമിയിൽ നിലകൊള്ളുന്നു.. എന്നാൽ ഇരുപതാമത്തെ നൂറ്റാണ്ടിൽ ഡച്ചുകാരാണ് ഈ ഒരു ജീവിയെ കണ്ടെത്തിയത് എന്നാണ് പൊതുവേ പറയപ്പെടുന്നത്.. എന്നാൽ ഇവയെ കണ്ടെത്തിയ സ്ഥലത്തിലെ നാട്ടുകാർക്ക് ഇതൊരു പുതിയ സംഭവം അല്ലായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…