2022 മെയ് 25.. ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് നേച്ചർ എന്നുള്ള സയൻസ് പേജിൽ ആ ഒരു കണ്ടെത്തൽ പോസ്റ്റ് ചെയ്തത്.. ആമസോൺ വനത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകൾ വസിച്ചിരുന്നു ഒരു പുരാതനമായ നഗരം കണ്ടെത്തി എന്നുള്ളതായിരുന്നു ആ ഒരു വാർത്ത.. ആമസോൺ വനം മുഴുവൻ കാടും അതുപോലെതന്നെ കാട്ടിലെ ജന്തുക്കളും കുറച്ച് ഗോത്ര വിഭാഗക്കാരും മാത്രമാണ് എന്നുള്ള വിശ്വാസത്തെ വേരോട് കൂടി പിഴുതെറിഞ്ഞ ഒരു കണ്ടെത്തൽ കൂടിയായിരുന്നു അത്.. 2500 വർഷങ്ങളോളം പഴക്കമുള്ള ഒരു സിവിൽ
സ്റ്റേഷൻ ആയിരുന്നു ഗവേഷകർ കണ്ടെത്തിയത്.. ആയിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ അധികം മേഖലകളിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.. ആമസോണിന്റെ ഭാഗമായ ബോളിവിയയിലെ ഒരു മേഖലയിലാണ് ഈ നഗരം ഉള്ളത്.. പുരാതന തെക്കൻ അമേരിക്കൻ സംസ്കാരങ്ങളുടെ മുഖമുദ്രയായ പിരമിഡുകൾ കനാലുകൾ പ്രത്യേക ആകൃതിയിൽ നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ എന്നിവയെല്ലാം ഇവിടെ ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…