തകരാറിലായ ട്രെയിനിൽ നിന്നും ഇറങ്ങാൻ ബുദ്ധിമുട്ടിയ ഗർഭിണിയോട് പോലീസുകാർ ചെയ്തതു കണ്ടോ..

പോലീസുകാരെ കുറിച്ച് നിരവധി പരാതികൾ ഉയരുന്ന ഈ കാലത്ത് പോലീസിന്റെ വിശ്വസ്തത തന്നെ പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്.. എന്നാൽ പോലീസുകൾ ചെയ്യുന്ന നന്മ പ്രവർത്തികൾ കണ്ടില്ല എന്ന് നടിക്കാനും കഴിയില്ല.. സിഗ്നൽ തകരാറിലായിട്ട് വഴിയിൽ കിടന്നിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ബുദ്ധിമുട്ടിയ ഗർഭിണിയായ യുവതിക്ക് സ്വന്തം മുതുക് ചവിട്ട് പടിയാക്കി നൽകിയാണ് പോലീസ് മാതൃകയായത്.. തമിഴ്നാട് പോലീസ് ആണ് യാത്രക്കാരിക്ക് വേണ്ടി ഇത്തരത്തിൽ .

   

ഒരു സഹായം ചെയ്തത്.. സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പ്രചരിച്ചതോടുകൂടി പോലീസുകാരെ തേടി രാജ്യത്തിൻറെ പലഭാഗത്തുനിന്നും അഭിനന്ദന പ്രവാഹങ്ങൾ വന്നുചേരുകയാണ്.. കോൺസ്റ്റബിൾ മാരായ ധനശേഖരൻ മണികണ്ഠൻ എന്നുള്ളവരാണ് യുവതിക്ക് ട്രെയിനിൽ നിന്ന് ഇറങ്ങാൻ സഹായം നൽകിയത്.. അപ്രതീക്ഷിതമായ സിഗ്നൽ തകരാറ് മൂലം ട്രെയിൻ വഴിയിൽ നിർത്തിയതായിരുന്നു.. തുടർന്ന് യാത്രക്കാർ എല്ലാവരും ഇറങ്ങി.. പക്ഷേ ഗർഭിണിയായ സ്ത്രീക്ക് അത്രയും ഉയരത്തിൽ നിന്ന്.

ഇറങ്ങാൻ സാധിക്കില്ലായിരുന്നു.. ചാടി ഇറങ്ങുന്നത് കൂടുതൽ അപകടകരമായിരുന്നു.. ഇതോടെ പോലീസുകാർ രണ്ടുപേരും കുനിഞ്ഞുനിന്ന് തങ്ങളുടെ മുതികിലൂടെ ചവിട്ടി ഇറങ്ങാൻ പറയുകയായിരുന്നു.. എന്തായാലും ഇപ്പോൾ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ആകെ വൈറലായി മാറുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment