അല്ലെങ്കിൽ ഫോൺ വിളിച്ചാൽ വെക്കാത്ത പെണ്ണാണ് ഇതിപ്പോൾ എന്താണ് സംഭവിച്ചത്.. രണ്ടേ രണ്ടു വാക്ക് ഓക്കേ ഏട്ടാ പിന്നെ വിളിക്കാം എന്ന് പറയും.. അല്ലെങ്കിൽ എന്തെങ്കിലും പണിയായിരിക്കും അതല്ലെങ്കിൽ തലവേദനയാണ് എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും.. എന്തായിരിക്കും അവൾക്ക് പറ്റിയത്.. ചുട്ടുപൊള്ളുന്ന ഈ മരുഭൂമിയിൽ അവളുടെ ശബ്ദം എനിക്ക് വല്ലാത്ത ഒരു കുളിർമഴ തന്നെയാണ് എന്ന് അവൾ മറന്നു കാണുമോ.. പാവം അവളെയും പറഞ്ഞിട്ട് കാര്യമില്ല.. പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ എന്ത് സന്തോഷമായിരുന്നു…
പക്ഷേ എത്ര നാൾ ഒരുമിച്ചു ഉണ്ടായി.. ജീവിതം രണ്ടറ്റം കൂട്ടിമുട്ടാതെ ആയപ്പോൾ കടത്തിന്റെ കായലിൽ മുങ്ങാൻ തുടങ്ങിയപ്പോൾ രണ്ടു പെൺകുട്ടികളെ എനിക്ക് വരമായി ദൈവം തന്നപ്പോൾ ഇഷ്ടമില്ലാഞ്ഞിട്ടും ഞാനും പ്രവാസജീവിതം എല്ലാവരെയും പോലെ തെരഞ്ഞെടുത്തു.. ഇതിനിടയിൽ ഒരുമിച്ച് കിട്ടിയത് ചുരുങ്ങിയ കാലം മാത്രം.. എനിക്കും ചിലപ്പോൾ ഭ്രാന്ത് പിടിക്കാറുണ്ട് ഇവിടെ നിന്നും ഓടിപ്പോകാൻ തോന്നാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…