എല്ലാ പെൺകുട്ടികൾക്കും അവരുടെ റോൾ മോഡൽ അല്ലെങ്കിൽ ഹീറോ എന്നൊക്കെ പറയുന്നത് അവരുടെ അച്ഛൻ തന്നെയാണ്.. അതൊരു പഴഞ്ചൊല്ല് ഒന്നുമല്ല യാഥാർത്ഥ്യമായ കാര്യം തന്നെയാണ്.. പെൺകുട്ടികൾ ഏറ്റവും കൂടുതൽ കളിക്കാൻ ആഗ്രഹിക്കുന്നത് അവരുടെ അച്ഛൻറെ ഒപ്പം ആയിരിക്കും.. പെൺകുട്ടികൾക്ക് എത്രത്തോളം അമ്മയെ ഇഷ്ടമാണ് എന്ന് പറഞ്ഞാലും കൂടുതൽ ഇഷ്ടം അച്ഛന്മാരോട് തന്നെയായിരിക്കും.. അതുപോലെ തന്നെയായിരിക്കും അച്ഛനും.. ഇപ്പോൾ വൈറലാകുന്നത് ഈ അച്ഛൻ്റെ യും മകളുടെയും വീഡിയോയാണ്…
ട്രെയിനിൽ യാത്ര ചെയ്യുകയാണ് ഇവർ.. ട്രെയിനിൽ സീറ്റ് ഒന്നുമില്ലാത്തതുകൊണ്ട് തന്നെ ട്രെയിനിന്റെ ഡോറിന്റെ ഭാഗത്തായിട്ട് ഇരിക്കുകയാണ് ഈ അച്ഛനും മകളും.. കണ്ടാൽ വിഷമം തോന്നുമെങ്കിലും എന്നാൽ സന്തോഷവും തോന്നും നമുക്ക് കാരണം അവർ അവിടെ ഇരിക്കുകയാണെങ്കിലും രണ്ടുപേരും അവരുടേതായ ലോകത്താണ്.. മകളുടെ കയ്യിൽ എന്തോ ഒരു കഴിക്കാനുള്ള സാധനം ഉണ്ട്.. അത് ആ കുഞ്ഞുവാവ കഴിക്കുന്നതിനിടയിൽ അച്ഛൻറെ വായിലേക്ക് കൂടി വച്ചുകൊടുക്കുകയാണ്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…